> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സി.ഐ.ടി.യു തലയോലപ്പറമ്പ് ഏരിയ വനിത കൺവൻഷൻ
- URL: https://www.vaikomvartha.com/thalayolaparambu-news-47/
- Published: 2026-10-10T11:32:34.000Z
- Updated: 2026-10-10T11:32:34.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: സി.ഐ.ടി.യു പതിനാറാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വർക്കിങ് വുമൺസ് തലയോലപ്പറമ്പ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് ഏരിയ വനിത കൺവൻഷൻ സംഘടിപ്പിച്ചു. ചെമ്പ് മുറിഞ്ഞ പുഴയിൽ നടന്ന കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി പ്രേമ ഉദ്ഘാടനം ചെയ്തു. മഹിള അസോസിയേഷൻ ഏരിയ പ്രസിഡന്റ് ജയഅനിൽ അദ്ധ്യക്ഷത വഹിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-26.jpg)

സി.ഐ.ടി.യു സംസ്ഥാന കമ്മറ്റി അംഗം കെ.ബി രമ, ജില്ലാ ജോയിന്റ് സെക്രട്ടറി മഞ്ജു മനോജ്‌, ജില്ലാ കമ്മറ്റി അംഗം സി.എ ഗീത, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി രഞ്ജുഷ ഷൈജി, മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആരതി വിനയൻ, സജിത രാജേന്ദ്രൻ, പി.കെ മല്ലിക എന്നിവർ പങ്കെടുത്തു.