> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്
- URL: https://www.vaikomvartha.com/thalayolaparambu-news-49/
- Published: 2026-10-11T02:03:39.000Z
- Updated: 2026-10-11T02:03:39.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്**:** കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. അറുനൂറ്റിമംഗലം സ്വദേശികളായ സേതു (21), കാശിനാഥ് (21) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻതന്നെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-29.jpg)

ശനിയാഴ്ച രാവിലെ 11-ഓടെ കീഴൂർ രാജൻ കവലയ്ക്ക് സമീപമായിരുന്നു അപകടം. തലയോലപ്പറമ്പ് ഭാഗത്തുനിന്ന് വന്ന കാർ റോഡിന്റെ വടക്കുഭാഗത്ത് വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണിക്കായി എടുത്ത കുഴി ഒഴിവാക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഈ ഭാഗത്ത് വാട്ടർ അതോറിറ്റി പൈപ്പ് അറ്റകുറ്റപ്പണിക്കായി കുഴിയെടുത്തത്. 'പണി പുരോഗമിക്കുന്നു' എന്ന ബോർഡ് സ്ഥാപിച്ചിരുന്നെങ്കിലും പണി പൂർത്തിയായ ശേഷം കുഴി കൃത്യമായി മൂടാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. അപകടാവസ്ഥയിലുള്ള ഈ കുഴി എത്രയും വേഗം പൂർണ്ണമായി നികത്തി ഗതാഗതം സുരക്ഷിതമാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.