> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തലയോലപ്പറമ്പിൽ പെരുമ്പാമ്പിനെ പിടികൂടി
- URL: https://www.vaikomvartha.com/thalayolaparambu-news-5-5-6/
- Published: 2026-07-29T03:33:47.000Z
- Updated: 2026-07-29T03:33:47.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഉമ്മാംകുന്നിൽ നിന്നും 10 അടി നീളവും 15 കിലോയോളം തൂക്കവുമുള്ള  
പെരുമ്പാമ്പിനെ സർപ്പ അംഗം പിടികൂടി.  
ഉമ്മാംകുന്നേൽ കാടാശ്ശരി ഭവാനിയുടെ വീട്ടിലേക്കുള്ള നടപ്പാതയിൽ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് പെരുമ്പാമ്പിനെ കണ്ടത്.  
ഉടൻ തന്നെ പഞ്ചായത്തംഗം കെ.എസ് ചന്ദ്രിക സർപ്പ ടീമിനെ വിവരമറിയിച്ചു.  
ആളനക്കത്തെ തുടർന്ന് തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് കയറിയ പെരുമ്പാമ്പിനെ സ്ഥലത്തെത്തിയ സർപ്പ അംഗം അരയൻകാവ് സ്വദേശി പി.എസ്. സുജയ് ഒരു മണിക്കൂർ പരിശ്രമിച്ച് പിടികൂടി. പെരുമ്പാമ്പിനെ വനം വകുപ്പിന് കൈമാറുമെന്ന് സുജയ് പറഞ്ഞു.