> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ.വി. കരുണാകരനെ അനുസ്മരിച്ചു
- URL: https://www.vaikomvartha.com/thalayolaparambu-news-50/
- Published: 2026-10-11T12:20:31.000Z
- Updated: 2026-10-11T12:20:31.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: കോൺഗ്രസ് നേതാവും സഹകാരിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ.വി.കരുണാകരന്റെ എട്ടാം ചരമ വാർഷിക ദിനാചരണം നടത്തി. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെ. ബിനിമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ ഷിബു ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-51.jpg)

വി.ടി ജയിംസ്, പി.വി. സുരേന്ദ്രൻ, എം.ജെ. ജോർജജ്, കെ. സിയാദ് ബഷീർ, ഷൈൻ പ്രകാശ്, ജോസ് വേലിക്കകം, മോഹൻ കെ തോട്ടുപുറം, പി.പി. പത്മനന്ദനൻ, എം. ശശി, അഡ്വ. ശ്രീകാന്ത് സോമൻ, ആർ. അനീഷ്, പോൾ തോമസ്, സന്തോഷ് ശർമ്മ, ധന്യ സുനിൽ, വനജ അനിൽകുമാർ എന്നിവരും അനുസ്മരണത്തിൽ പങ്കെടുത്തു.