> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം ഉപജില്ലാ കലോത്സവ സംഘാടക സമിതി രൂപീകരിച്ചു
- URL: https://www.vaikomvartha.com/thalayolaparambu-news-52/
- Published: 2026-10-11T13:51:34.000Z
- Updated: 2026-10-11T13:51:34.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: നവംബർ 16 മുതൽ 19 വരെ വൈക്കം മുഹമ്മദ് ബഷീർ സ്മാരക സ്കൂളിൽ (വി.എം.ബി.എസ്. വി.എച്ച്.എസ്.എസ്) നടക്കുന്ന വൈക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു.വൈക്കം മുഹമ്മദ് ബഷീർ സ്മാരക വി.എച്ച്.എസ്.എസ് ഹാളിൽ നടന്ന യോഗം എം.എൽ.എ കെ. ബിനിമോൻ ഉദ്ഘാടനം ചെയ്തു.  
ജില്ലാ പഞ്ചായത്ത് മെമ്പർ വിജയമ്മ ബാബു അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.സി. ദീപ വിഷയാവതരണം നടത്തി. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ജനപ്രതിനിധികൾ രക്ഷാധികാരികളായും വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരായും, അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികൾ കൺവീനർമാരായും പതിനഞ്ചോളം സബ് കമ്മിറ്റികൾ രൂപീകരിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735765-4.jpg)

  
​ബ്ലോക്ക് പഞ്ചായത്തംഗം സീതു ശശിധരൻ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അമ്പിളി മായാത്മജൻ, വാർഡ് മെമ്പർ നിഷാ വി. നായർ, ബി.ആർ.സി. കോർഡിനേറ്റർ പി.ആർ. ശ്രീകുമാർ, തലയോലപ്പറമ്പ് എസ്.എച്ച്.ഒ എം.എസ് . മിഥുൻ, പ്രിൻസിപ്പൽ സജിനി സെബാസ്റ്റ്യൻ, പ്രഥമാധ്യാപകൻ ജി. ശ്രീരഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തംഗങ്ങൾ അധ്യാപകസംഘടനാ പ്രതിനിധികൾ, പി.ടി.എ & എം.പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.