> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പോസ്റ്റോഫീസ് ഉപരോധവും ഓർഡർ കത്തിക്കലും നടത്തി
- URL: https://www.vaikomvartha.com/thalayolaparambu-news-54/
- Published: 2026-10-15T13:51:35.000Z
- Updated: 2026-10-15T13:51:35.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപറമ്പ്: യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കുന്നതിനെതിരെ  
വ്യാപാരി വ്യവസായി സമിതി തലയോലപറമ്പ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ തലയോലപറമ്പ് പോസ്റ്റ് ഓഫീസ് ഉപരോധവും ഓർഡർ കത്തിക്കലും നടത്തി.  
തലയോലപറമ്പ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന സമര പരിപാടി സി.പി.എം തലയോലപറമ്പ് ഏരിയ കമ്മറ്റി സെക്രട്ടറി ഡോ.സി.എം. കുസുമൻ ഉദ്ഘാടനം ചെയ്തു.  
2000 രൂപയിലധികം വരുന്ന കച്ചവടത്തിന് നാലു ശതമാനം എം.ടി.ആർ ഏർപ്പെടുത്തുന്നത് കച്ചവടം ഉപജീവനമാക്കിയ ചെറുകിട കച്ചവടക്കാർക്ക് കനത്ത പ്രഹരമാകുമെന്ന് ഡോ.സി.എം. കുസുമൻ പറഞ്ഞു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-61.jpg)

രാജ്യത്തെ വ്യാപാര മേഖല ബഹുരാഷ്‌ട്ര കുത്തകകൾക്ക് തീറെഴുതിക്കൊടുക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ തന്ത്രപരമായ ഈ ഗുഢനീക്കം ദൂരവ്യാപകമായ ഫലമുളവാക്കുമെന്നും ചെറുകിട വ്യാപാരികൾ തുടച്ചുനീക്കപ്പെടുമെന്നും ഡോ. സി.എം. കുസുമൻ കൂട്ടിച്ചേർത്തു. വ്യാപാരി വ്യവസായി സമിതി തലയോലപറമ്പ് ഏരിയ പ്രസിഡൻ്റ് പി.ആർ.ദിലീഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഇ. നെജീബ്, എം.കെ. ജയകുമാർ, എം.ഒ. കുര്യാക്കോസ്, ടി.എൻ. റിയാസ്, ജി. ജിമോൻ, വി.സി. ജയകുമാർ, കെ.വി. വാസുദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.