> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പ്രതിഷ്‌ഠാ വാർഷികാഘോഷവും വിജയദശമി - വിദ്യാരംഭവും
- URL: https://www.vaikomvartha.com/thalayolaparambu-news-57/
- Published: 2026-10-17T09:24:30.000Z
- Updated: 2026-10-17T09:24:30.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: മണകുന്നം 253-ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ പ്രതിഷ്‌ഠയുടെ 21-ാ മത് പ്രതിഷ്ഠാവാർഷികാഘോഷവും വിജയദശമി വിദ്യാരംഭവും തിങ്കൾ, ചൊവ്വ, ബുധൻ തീയതികളിൽ ആഘോഷിക്കും.  
കുട്ടികളുടെ കലാ-കായിക മത്സരങ്ങൾ, ദൈവദശക ആലാപന മത്സരം, മഹാപ്രസാദഊട്ട്, ദേശതാലപ്പൊലി, ഘോഷയാത്ര, സമാപന സമ്മേളനം, നാടകം എന്നിവയാണ് പ്രധാന പരിപാടികൾ.  
സമാപന സമ്മേളനം എസ്.എൻ.ഡി.പി. വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.വി. ബിനേഷ് പ്ലാത്താനത്ത് ഉദ്ഘാടനം ചെയ്യും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-47.jpg)

ബുധൻ വൈകിട്ട് നാലിന് തലയോലപ്പറമ്പ് എസ്.എച്ച്.ഒ. എം.എസ്. മിഥുൻ  
ഫ്ളാഗ് ഓഫ് ചെയ്യുന്ന ഘോഷയാത്ര  
എസ്.എൻ.ഡി.പി. ഗ്രൗണ്ടിൽ നിന്നുമാരംഭിച്ച്  
പാലാംകടവ് തലയോലപ്പറമ്പ് വഴി ഗുരുമന്ദിരത്തിൽ എത്തിച്ചേരുമെന്ന് ശാഖാ പ്രസിഡൻ്റ് സി.പി. ദാസൻ, സെക്രട്ടറി എ.എസ്. സലിം ഐമനം എന്നിവർ പറഞ്ഞു.