> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തൂഫാൻ ഗ്രാമസഭ നടത്തി
- URL: https://www.vaikomvartha.com/thalayolaparambu-news-59/
- Published: 2026-10-17T14:43:40.000Z
- Updated: 2026-10-17T14:43:40.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പഞ്ചായത്ത് 16-ാം വാർഡിൽ തൂഫാൻ ഗ്രാമസഭ നടത്തി. വടയാർ ചക്കാല സാംസ്കാരിക നിലയത്തിൽ നടന്ന തൂഫാൻ ഗ്രാമസഭ തലയോലപ്പറമ്പ് പോലീസ് സബ് ഇൻസ്പെക്ടർ കെ. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ  
നിർമ്മല മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു.  
തലയോലപ്പറമ്പ് പോലീസ് പി.ആർ.ഒ പി.ജി. രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിത സുബാഷ്, പഞ്ചായത്തംഗങ്ങളായ അമ്പിളി മായാത്മജൻ, എം. അനിൽകുമാർ, ഫെബിന നിസാർ, മിനി ബെന്നി, ഗ്രാമസഭാ സംഘടകരായ ഇ.എസ്. സനീഷ്, മോഹനൻ മൂടാപ്പുരയിൽ എന്നിവർ പ്രസംഗിച്ചു.