> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബോധവൽക്കരണ ക്ലാസ് നടത്തി
- URL: https://www.vaikomvartha.com/thalayolaparambu-news-60/
- Published: 2026-10-19T11:15:10.000Z
- Updated: 2026-10-19T11:15:10.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

മറവൻതുരുത്ത്: 1406-ാം നമ്പർശ്രീകൃഷ്ണ വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ മദ്യം, മയക്കുമരുന്ന് അമിത മൊബൈൽ ഉപയോഗം എന്നിവയ്ക്കെതിരായ ബോധവൽക്കരണ ക്ലാസ് നടത്തി.  
സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര നടപ്പന്തലിൽ വൈക്കം എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പി.എൽ. റോബിമോൻ ക്ലാസ് നയിച്ചു.  
എൻ.എസ്.എസ് കരയോഗം പ്രസിഡൻ്റ് വി.എസ് കുമാർ അദ്ധ്യക്ഷത വഹിച്ചു.  
ആരോഗ്യകരമായ ഭാവിക്കുവേണ്ടി ഒരുമിക്കുക എന്ന സന്ദേശമുയർത്തി രക്ഷകർത്താക്കൾക്കും കുട്ടികൾക്കും വേണ്ടിയാണ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്.  
കരയോഗം സെക്രട്ടറി ശ്രീകാന്ത് മോഹൻ, സുരേഷ് കുമാർ നെടുമ്പള്ളി, സുധീഷ് കുമാർ, ചിത്ര അനൂപ്, മാളൂ രാജീവ്, മഞ്ജു സുധീഷ് എന്നിവർ നേതൃത്വം നൽകി.