> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സദ്ഭാവന ദിനത്തിൽ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു
- URL: https://www.vaikomvartha.com/thalayolaparambu-news-61/
- Published: 2026-10-20T06:39:41.000Z
- Updated: 2026-10-20T06:39:41.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്*:* മുൻ പ്രധാനമന്ത്രി ഭാരതരത്നം രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി തലയോലപ്പറമ്പിൽ വിപുലമായി ആചരിച്ചു. 12-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുപുരം രാജീവ് സ്ക്വയറിൽ നടന്ന ചടങ്ങിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. സീനിയർ കോൺഗ്രസ് നേതാവ് ശശിധരൻ വാളവേലിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യയെ ആധുനിക കാലത്തിലേക്ക് നയിച്ച ദീർഘദർശിയായ നേതാവായിരുന്നു രാജീവ് ഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ വിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിച്ചതും, യുവാക്കൾക്ക് 18 വയസ്സിൽ വോട്ടവകാശം നൽകിയതും, പഞ്ചായത്ത് രാജ് സംവിധാനം ശക്തിപ്പെടുത്തിയതും രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണെന്നും അദ്ദേഹം അനുസ്മരിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735761-10.jpg)

വാർഡ് കോൺഗ്രസ് പ്രസിഡന്റ് നടരാജൻ നക്കാവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. രാജീവ് ഗാന്ധി വിഭാവനം ചെയ്ത മതേതര ഇന്ത്യയും, ജാതി മത ഭേദമില്ലാത്ത സാഹോദര്യവും ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമാണെന്ന് സമ്മേളനത്തിൽ സംസാരിച്ച സന്തോഷ് ശർമ, ശ്രീകാന്ത് സോമൻ, ഷിജോ പി.എസ്, പ്രമോദ് സി.കെ തുടങ്ങിയവർ പറഞ്ഞു. രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് സദ്ഭാവനാ പ്രതിജ്ഞയും എടുത്തു.