> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഗുരുദേവ സ്മരണയിൽ വർണാഭമായ ഘോഷയാത്ര
- URL: https://www.vaikomvartha.com/thalayolaparambu-news-62/
- Published: 2026-10-21T09:56:12.000Z
- Updated: 2026-10-21T09:56:12.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: മണകുന്നം 253-ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമി-വിദ്യാരംഭവും  
ഗുരുദേവ പ്രതിഷ്‌ഠയുടെ 21-ാ മത് പ്രതിഷ്ഠാ വാർഷികാഘോഷവും നടത്തി. മൂന്നു ദിവസങ്ങളിലായി നടന്ന ആഘോഷങ്ങളിൽ  
കുട്ടികളുടെ കലാ-കായിക മത്സരങ്ങൾ, ദൈവദശക ആലാപന മത്സരം, മഹാപ്രസാദഊട്ട്, ദേശതാലപ്പൊലി, ഘോഷയാത്ര, സമാപന സമ്മേളനം, നാടകം എന്നിവയായിരുന്നു പ്രധാന പരിപാടികൾ.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735749-14.jpg)

എസ്.എൻ.ഡി.പി. ഗ്രൗണ്ടിൽ നിന്നുമാരംഭിച്ച്  
പാലാംകടവ് തലയോലപ്പറമ്പ് വഴി ഗുരുമന്ദിരത്തിൽ എത്തിച്ചേർന്ന ഘോഷയാത്ര തലയോലപ്പറമ്പ് എ.എസ്.ഐ. കെ.ജെ ബിജു ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളും, നിശ്ചല ദൃശ്യങ്ങളുമായി വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് ശ്രീനാരായണീയർ ഘോഷയാത്രയിൽ അണിനിരന്നു.

0:00 

/1:08 

1× 

  
ശാഖ പ്രസിഡൻ്റ് സി.പി. ദാസൻ, സെക്രട്ടറി എസ്. സലിം, വൈസ് പ്രസിഡൻ്റ് എൻ.കെ ശശീന്ദ്രൻ, യൂണിയൻ കമ്മിറ്റിയംഗം രതി ഷാജി, വനിതാ സംഘം ഭാരവാഹികളായ ജയാ സുദർശനൻ, രാഗിണി ദിനി, ഷീജ സാബു, മിനി അനിൽ എന്നിവർ നേതൃത്വം നൽകി.