> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിജയദശമി വിദ്യാരംഭവും പ്രതിഷ്‌ഠാ വാർഷികാഘോഷവും സമാപിച്ചു
- URL: https://www.vaikomvartha.com/thalayolaparambu-news-63/
- Published: 2026-10-21T15:28:06.000Z
- Updated: 2026-10-21T15:28:06.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: മണകുന്നം 253-ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നു ദിവസങ്ങളിലായി നടന്ന വിജയദശമി വിദ്യാരംഭവും  
ഗുരുദേവ പ്രതിഷ്‌ഠയുടെ 21-ാ മത് പ്രതിഷ്ഠാ വാർഷികാഘോഷവും സമാപിച്ചു. സമാപന സമ്മേളനം എസ്.എൻ.ഡി.പി. വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.വി. ബിനേഷ് പ്ലാത്താനത്ത് ഉദ്ഘാടനം ചെയ്തു.  
ശാഖ പ്രസിഡൻ്റ് സി.പി ദാസൻ അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ കലാ-കായിക മത്സരങ്ങൾ, ദൈവദശക ആലാപന മത്സരം, മഹാപ്രസാദഊട്ട്, ദേശതാലപ്പൊലി, ഘോഷയാത്ര, സമാപന സമ്മേളനം, നാടകം എന്നിവയായിരുന്നു പ്രധാന പരിപാടികൾ.  
എസ്.എൻ.ഡി.പി. ഗ്രൗണ്ടിൽ നിന്നുമാരംഭിച്ച്  
പാലാംകടവ് തലയോലപ്പറമ്പ് വഴി ഗുരുമന്ദിരത്തിൽ എത്തിച്ചേർന്ന ഘോഷയാത്ര തലയോലപ്പറമ്പ് എ.എസ്.ഐ. കെ.ജെ ബിജു ഉദ്ഘാടനം ചെയ്തു. വാദ്യമേളങ്ങളും, നിശ്ചലദൃശ്യങ്ങളുമായി വിവിധ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് ശ്രീനാരായണീയർ ഘോഷയാത്രയിൽ അണിനിരന്നു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000769420-2.jpg)

സെക്രട്ടറി എസ്. സലിം, ലളിതകലാ അക്കാദമി സെക്രട്ടറി എം.കെ. ഷിബു,  
മറവൻതുരുത്ത് പഞ്ചായത്തംഗങ്ങളായ പി.പി. പത്മനന്ദനൻ, ബിന്ദു സുനിൽ,  
ശാഖ മുൻപ്രസിഡൻ്റ് ടി.കെ.സാബു,  
വൈസ് പ്രസിഡൻ്റ് എൻ.കെ ശശീന്ദ്രൻ, യൂണിയൻ കമ്മിറ്റിയംഗം രതി ഷാജി, വനിതാ സംഘം ഭാരവാഹികളായ ജയാ സുദർശനൻ, രാഗിണി ദിനി, ഷീജ സാബു, മിനി അനിൽ  
എന്നിവർ പ്രസംഗിച്ചു.