> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തോട്ടിൽ വീണ പശുവിനെ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി
- URL: https://www.vaikomvartha.com/thalayolaparambu-news-64/
- Published: 2026-10-21T16:13:37.000Z
- Updated: 2026-10-21T16:13:37.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ബ്രഹ്മമംഗലം സൂര്യദേവയിൽ അഡ്വ. സുഭാഷ് ചന്ദ്രന്റെ പുരയിടത്തിലെ തോട്ടിൽ വീണ പശുവിനെ വൈക്കം ഫയർഫോഴ്‌സ് സുരക്ഷിതമായി കരയ്ക്ക് കയറ്റി. ​ബുധനാഴ്ച ഉച്ചയ്ക്ക് 2:30ഓടെയാണ് സംഭവം. പുരയിടത്തിനു സമീപത്തെ ആഴമേറിയതും ചെളി നിറഞ്ഞതുമായ തോട്ടിലേക്ക് പശു കാൽവഴുതി വീഴുകയായിരുന്നു.  
ഉടൻതന്നെ വീട്ടുകാരും സമീപവാസികളും ചേർന്ന് പശുവിനെ കരയ്ക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും, ആഴവും ചെളിയും കാരണം പരാജയപ്പെടുകയായിരുന്നു. തുടർന്ന് വിവരം ഫയർഫോഴ്‌സിനെ അറിയിച്ചു.  
വൈക്കത്തുനിന്നുമെത്തിയ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജെസ്റ്റിന്റെ നേതൃത്വത്തിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.ആർ. അനീഷ്, അനിൽ കുമാർ, അൻസാർ, സുജിത്ത്, ഹരിലാൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ  
പരിക്കുകളൊന്നുമില്ലാതെ പശുവിനെ പുറത്തെടുത്തു.