> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കോലത്താർ പാടശേഖരത്തെ വിത്ത് വിതരണ ഉദ്ഘാടനം നടത്തി
- URL: https://www.vaikomvartha.com/thalayolaparambu-news-72/
- Published: 2026-10-26T13:09:01.000Z
- Updated: 2026-10-26T13:09:01.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ കീഴിലുള്ള കോലത്താർ പാടശേഖരത്തിലെ 93 ഏക്കർ നിലങ്ങളിൽ പുഞ്ച കൃഷി ചെയ്യുന്നതിന് ജനകീയാസൂത്രണ പദ്ധതി പ്രകാരം സൗജന്യമായി ലഭിച്ച ഉമ ഇനത്തിൽ പെട്ട നെൽ വിത്ത് വിതരണത്തിന്റ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം കെ.കെ. ഷാജി നിർവ്വഹിച്ചു. പാടശേഖര സമിതി പ്രസിഡന്റ് സാബു ജോർജ് മംഗലത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സമിതി സെക്രട്ടറി പി.ജി. ഷാജിമോൻ, സമിതി അംഗങ്ങളായ കെ.എസ്. പുഷ്പരാജൻ കണ്ടത്തിൽ, കുമാരി നടേശൻ, ഉല്ലാസ് വാവ പഴംമ്പെട്ടി എന്നിവർ പ്രസംഗിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000769420-15.jpg)