> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഡിബേറ്റ് മത്സരം
- URL: https://www.vaikomvartha.com/thalayolaparambu-news-73/
- Published: 2026-10-28T02:59:45.000Z
- Updated: 2026-10-28T02:59:45.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജ് മലയാളഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ഡിബേറ്റ് മത്സരം സംഘടിപ്പിക്കുന്നു. നവംബർ അഞ്ചിന് രാവിലെ 10ന് കോളജിൽ വച്ച് മത്സരം നടത്തും. ഡിജിറ്റൽ യുഗത്തിൽ മലയാളഭാഷയും സംസ്‌കാരവും പുതിയ തലമുറയിൽ നിന്ന് അകലുന്നുവോ - എന്ന വിഷയത്തിൽ നടക്കുന്ന ഡിബേറ്റിൽ സ്‌കൂളിൽ നിന്നും രണ്ടുപേരടങ്ങുന്ന ടീമുകൾക്ക് പങ്കെടുക്കാം. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-71.jpg)

സ്‌കൂളിൽ നിന്നും പങ്കെടുക്കാവുന്ന ടീമുകളുടെ എണ്ണത്തിൽ നിയന്ത്രണമില്ല. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും പങ്കെടുക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റും നൽകും. താൽപര്യമുള്ളവർ നവംബർ മൂന്നിനകം രജിസ്റ്റർ ചെയ്യണം. ഫോൺ: 9497665815, 9846841288.