> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സൂചന പണിമുടക്ക് നടത്തി
- URL: https://www.vaikomvartha.com/thalayolaparambu-news-75/
- Published: 2026-10-28T09:37:19.000Z
- Updated: 2026-10-28T09:37:19.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: കേരള റബ്ബർ ലിമിറ്റഡിലെ കരാർ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച് സർക്കാർ തലത്തിൽ നടന്നുവരുന്ന ചർച്ചകളിൽ നിന്നും ബന്ധപ്പെട്ട കെ.ആർ.എൽ മാനേജ്മെന്റും, കരാർ കോൺട്രാക്ടറും പങ്കെടുക്കാതെ വിട്ട് നിന്ന് തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാടിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കമ്പനി കവാടത്തിൽ പ്രതിഷേധയോഗവും തുടർന്ന് സൂചന പണിമുടക്കും നടത്തി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000769420-18.jpg)

സമരപരിപാടി ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. പ്രസാദ് ഉദ്ഘാടനം ചെയ്തു. എ.കെ. രജീഷ് അധ്യക്ഷത വഹിച്ചു. എം.ആർ ഷാജി, കുര്യാക്കോസ് തോട്ടത്തിൽ, പി.പി ഷാജി, ആർ. നികിതകുമാർ, സി.എ കേശവൻ, പി.ടി. വിദ്യാധരൻ, ജയരാജ് വി, പി.പി പ്രസാദ്, വി.കെ ഷാജി, വി.സി ബിജു, വർഗീസ്, ഇ.ഡി. സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.