> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സർപ്പപൂജയും നൂറും പാലും
- URL: https://www.vaikomvartha.com/thalayolaparambu-news-76/
- Published: 2026-10-29T10:01:55.000Z
- Updated: 2026-10-29T10:01:55.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: വടയാർ കിഴക്കേക്കര133 -ാം നമ്പർ എസ്.എൻ.ഡി.പി. ശാഖയോഗം വക ഭൂതങ്കേരിൽ ധർമ്മശാസ്താ ക്ഷേത്രസന്നിധിയിലെ സർപ്പ ധർമ്മ ദൈവസ്ഥാനത്ത് സർപ്പ പൂജയും, നൂറും പാലും നടത്തി. ആമേടമന നീലകണ്ഠൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.  
ശ്രീജിത്ത് നമ്പൂതിരി, സുഭാഷ് നമ്പൂതിരി എന്നിവർ സഹകാർമികത്വം വഹിച്ചു.  
ശാഖ സെക്രട്ടറി എൻ.ആർ. മനോജ്, പ്രസിഡൻ്റ് എം.എസ്. സനൽകുമാർ,  
യൂണിയൻ കമ്മിറ്റിയംഗം കെ.ആർ. ചക്രപാണി, കെ.ആർ. പ്രവീൺ,  
അമ്പിളി മായാത്മജൻ, ഷീബ അജയൻ, ബിന്ദു മധു, ദീപ ഷാജി, സജിമോൻ, തങ്കച്ചൻ, രമണി, എം.കെ. പങ്കജൻ, ദിലീപ്, മധുസൂദനൻ എന്നിവർ നേതൃത്വം നൽകി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735765-7.jpg)