> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അന്തർദേശിയ ഫിറ്റ്നസ് മത്സരം; ഐറിൻ റോസ് ചാർളിക്ക് സ്വർണ്ണ കിരീടം
- URL: https://www.vaikomvartha.com/thalayolaparambu-news-78/
- Published: 2026-11-03T13:04:29.000Z
- Updated: 2026-11-03T13:04:29.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: ഗ്ലോബൽ നാച്ചറൽ ഫിറ്റ്നസ് ബോഡി ബിൽഡിംഗ്‌ ഓർഗനൈസേഷനായ ഐ.സി.എൻ ഗോവയിൽ നടത്തിയ അന്തർദേശിയ സൂപ്പർ ഷോയിൽ ബിക്കിനി സെക്ഷനിൽ ഐറിൻ റോസ് ചാർളി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. തലയോലപ്പറമ്പ് കരീമഠത്തിൽ ഫോട്ടോഗ്രാഫർ ചാർളി ജോസഫിൻ്റെയും ലിൻസിയുടെയും പുത്രിയാണ്. കേരളത്തിൽ നിന്ന് ആദ്യമായാണ് ഒരു പെൺകുട്ടിക്ക് ഈ അന്തർദേശിയ മത്സരത്തിൽ സ്വർണകിരീടം ലഭിക്കുന്നത്. കൂടതെ ഓപ്പൺ വിഭാഗത്തിൽ സ്വർണ്ണവും ഫിറ്റ്നസ് മോഡൽ വിഭാഗത്തിൽ വെള്ളിയും നേടി. 2024-ൽ ഡെക്കതലോൺ നടത്തിയ മത്സരത്തിൽ മിസ് കേരള വുമൻ ഫിസീക്ക് കൂടിയാണ് ഐറിൻ. സഹോദരൻ: എറിക് ചാർളി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/11/1000796870.jpg)