> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തലയോലപ്പറമ്പിൽ കേരളോത്സവത്തിനു തുടക്കമായി
- URL: https://www.vaikomvartha.com/thalayolaparambu-news-80/
- Published: 2026-11-05T02:33:53.000Z
- Updated: 2026-11-05T02:33:53.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പഞ്ചായത്തിൻ്റെ കേരളോത്സവത്തിന് തുടക്കമായി. പഴയ പഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച വിളംബര ജാഥ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിയ്ക്കകം ഉദ്ഘാടനം ചെയ്തു.  
പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ ഭാരവാഹികൾ, ഹരിതകർമ്മസേന അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/11/1000796870-4.jpg)

ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് തലപ്പാറ ക്ലബ്ബ് 25 ഇൻഡോർ സ്റ്റേഡിയത്തിലും, വോളിബോൾ ടൂർണ്ണമെൻ്റ് വടയാർ ഇളങ്കാവ് കുഴലുമ്പുറം ബ്രദേഴ്‌സ് മൈതാനത്തും, ക്രിക്കറ്റ് ടൂർണമെൻ്റ് തലയോലപ്പറമ്പ് ഗവ. ബോയ്സ് എച്ച്.എസ് ഗ്രൗണ്ടിലും നടക്കും.  
കേരളോത്സവം വെള്ളിയാഴ്ച സമാപിക്കും.