> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഐ.എൻ.ടി.യു.സി താലൂക്ക് കൺവെൻഷനും ഓണാഘോഷവും നടത്തി
- URL: https://www.vaikomvartha.com/thalayolaparambu-news-intuc/
- Published: 2026-08-22T00:45:58.000Z
- Updated: 2026-08-22T00:45:58.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: വൈക്കം താലൂക്ക് ഓട്ടോ-ടാക്സി ഡ്രൈവേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി താലൂക്ക് കൺവെൻഷനും ഓണാഘോഷവും നടത്തി. തലയോലപ്പറമ്പ് ഗവ.യു.പി. സ്കൂൾ ഹാളിൽ നടന്ന  
​കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്ററുമായ ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660623-7.jpg)

  
​യൂണിയൻ താലൂക്ക് പ്രസിഡന്റ് പി.വി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മുതിർന്ന കുടുംബാംഗങ്ങളെ ആദരിച്ചു.  
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ. ഷിബു, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.വി. മനോജ് അഡ്വ.പി.വി. സുരേന്ദ്രൻ, എം.ആർ. ഷാജി, ഇടവട്ടം ജയകുമാർ, വിജയമ്മ ബാബു, പ്രീത രാജേഷ്, സി.ജി. ബിനു, സന്തോഷ് ചക്കനാടൻ, അശോകൻ കൂമ്പേൽ, ബാബു മംഗലത്ത്എ ന്നിവർ പ്രസംഗിച്ചു.