> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ശ്രീനാരായണഗുരു ജയന്തി ദിനത്തിൽ ക്ഷേമപെൻഷൻ പദ്ധതി നടപ്പിലാക്കി എസ്.എൻ.ഡി.പി ശാഖ
- URL: https://www.vaikomvartha.com/thalayolaparambu-news-s-n-d-p/
- Published: 2026-08-28T09:36:57.000Z
- Updated: 2026-08-28T09:36:57.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: ശ്രീനാരായണഗുരുവിന്റെ 172-ാമത് ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ശാഖാംഗങ്ങൾക്ക് ക്ഷേമപെൻഷൻ പദ്ധതിക്ക് തുടക്കമിട്ട് വടയാർ കിഴക്കേക്കര 133-ാം നമ്പർ എസ്.എൻ.ഡി.പി ശാഖ.  
ചതയദിന സമ്മേളനത്തിന്റെയും ക്ഷേമപെൻഷൻ പദ്ധതിയുടെയും ഉദ്ഘാടനം തലയോലപ്പറമ്പ് കെ.ആർ. നാരായണൻ സ്മാരക എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ നിർവഹിച്ചു.  
​സാമൂഹിക പ്രതിബദ്ധതയും ദർശനങ്ങളും പ്രവൃത്തിപഥത്തിൽ എത്തിക്കുകയാണ് ഗുരുദേവ ശാഖകൾ ചെയ്യേണ്ടതെന്നും, ഇത്തരം ക്ഷേമപദ്ധതികൾ ഇതര ശാഖകൾക്ക് വലിയ മാതൃകയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ശാഖാ പ്രസിഡന്റ് എം.എസ്. സനൽകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം കെ. ബിനിമോൻ എം.എൽ.എ നിർവഹിച്ചു.  
ക്ഷേമപെൻഷൻ വിതരണത്തിന്റെ ഉദ്ഘാടനം സതീശൻ തട്ടാറശ്ശേരിൽ നിർവഹിച്ചു. പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ചും ഘടനയെക്കുറിച്ചും യൂണിയൻ കമ്മറ്റിയംഗം കെ.ആർ. ചക്രപാണി വിശദീകരിച്ചു.  
ശാഖാ സെക്രട്ടറി എൻ.ആർ. മനോജ്, വൈസ് പ്രസിഡന്റ് കെ.ആർ. പ്രവീൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം സീതു ശശിധരൻ, തലയോലപ്പറമ്പ് പഞ്ചായത്ത് അംഗം അമ്പിളി മായാത്മജൻ, ശാഖാ ഭാരവാഹികളായ എം.കെ. പങ്കജൻ, ഇ.പി. ദിലീപ്, തങ്കച്ചൻ കറുകത്തറയിൽ, മധുസൂദനൻ കളക്കണ്ടത്തിൽ, സജിമോൻ പരണ്ടയിൽ, ഷീബ അജയൻ, ബിന്ദു മധു, രമണി മണലേൽപറമ്പ്, ദീപ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.