> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മിടായിക്കുന്നം ശാഖയിൽ മഹാസമാധി ദിനാചരണം
- URL: https://www.vaikomvartha.com/thalayolaparambu-s-n-d-p-news/
- Published: 2026-09-21T12:12:23.000Z
- Updated: 2026-09-21T12:12:23.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 6009-ാം നമ്പർ മിടായിക്കുന്നം ശാഖയിലെ മഹാസമാധി ദിനാചരണം യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ടി.കെ. ലാലൻ അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി രാധാമണി ലാലപ്പൻ സ്വാഗതം പറഞ്ഞു. ദേവസ്വം ബോർഡ് കോളേജ് പ്രൊഫസർ ഡോക്ടർ കെ.എസ്. ബിന്ദു ഗുരുദേവ പ്രഭാഷണം നടത്തി. ശാന്തി യാത്രയും സ്കോളർഷിപ്പു വിതരണവും ഉണ്ടായിരുന്നു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000702971-29.jpg)

യോഗത്തിൽ വൈസ് പ്രസിഡന്റ് സജേഷ്. ടി.എ ചിറകുളത്തിൽ, യൂണിയൻ വനിതാ സംഘം കേന്ദ്ര സമിതി അംഗം രാജി ദേവരാജൻ, വനിതാ സംഘം പ്രസിഡണ്ട് എൽ. ബിന്ദു, മുൻശാഖാ പ്രസിഡന്റ് സത്യൻ കോട്ടിൽ, ഒ.കെ. ലാലപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി