> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷ്യവസ്തുക്കൾ നൽകി
- URL: https://www.vaikomvartha.com/thalayolaparambu-sndp-news/
- Published: 2026-08-08T13:40:02.000Z
- Updated: 2026-08-08T13:40:02.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: ബ്രഹ്മമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് എസ്.എൻ.ഡി.പി.യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ നേതൃത്വത്തിൽ അരിയും പച്ചക്കറികളും പലവ്യഞ്ജനവും മറ്റ് അവശ്യവസ്തുക്കളും നൽകി. യൂണിയൻ പ്രസിഡൻ്റ് ഇ.ഡി. പ്രകാശൻ, യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു എന്നിവർ ചേർന്ന് ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ. സണ്ണിക്ക് സാധനസാമഗ്രികൾ കൈമാറി. ജനപ്രതിനിധികളായ റെജിമേച്ചേരി, എസ്. ജയപ്രകാശ്, ദേവികൃഷ്ണ, സാരസാക്ഷി, മനുമോൾ, മോനു ഹരിദാസ്, രാഗിണി ഗോപി, പ്രിയ ഷിജു, ചിത്ര മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.