> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കെ എസ് എസ് പി യു സംസ്ഥാന സമ്മേളനം -വിത ഉത്സവം നാളെ
- URL: https://www.vaikomvartha.com/thalayolsparambu-news/
- Published: 2026-10-09T12:51:54.000Z
- Updated: 2026-10-09T12:51:54.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: 2027 ഏപ്രിൽ 26 മുതൽ 29 വരെ കോട്ടയത്ത് നടത്തുന്ന കെ.എസ്.എസ്.പി.യു 35-ാം സംസ്ഥാന സമ്മേളത്തിലേക്കാവശ്യമായ അരി ഉല്പാദിപ്പിക്കുന്നതിനുള്ള നെൽക്കൃഷിയുടെ വിത്ത് വിതക്കൽ നാളെ നടക്കും. രാവിലെ 9 മണിക്ക് തലയോലപ്പറമ്പ് ആലങ്കേരി പാടശേഖരത്തിൽ കെ.എസ്.എസ്.പി.യു സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ വിത ഉത്സവം ഉദ്ഘാടനം ചെയ്യും. കെ.എസ്.എസ്.പി.യു ജില്ലാ പ്രസിഡന്റ് ജോസ് തോമസ്, ജില്ലാ സെക്രട്ടറി യു. ചന്ദ്രശേഖരൻ, കർഷക സംഘം ഏരിയാ സെക്രടറി ടി.ആർ സുഗതൻ, പാടശേഖര സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.