> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു
- URL: https://www.vaikomvartha.com/thanneermukkom-bund/
- Published: 2026-08-06T13:45:29.000Z
- Updated: 2026-08-07T17:04:43.000Z
- Description: തണ്ണീർമുക്കം ബണ്ടിൽ വൻതോതിൽ പുൽക്കെട്ടുകളും പായലും അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു. വെച്ചൂർ മേഖലയിൽ ജലനിരപ്പ് ഉയരുന്നു.
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Kottayam

വെച്ചൂർ: തണ്ണീർമുക്കം ബണ്ടിൽ വൻതോതിൽ പുൽക്കെട്ടുകളും പായലും അടിഞ്ഞു. നീരൊഴുക്ക് തടസ്സപ്പെട്ടതോടെ വെച്ചൂരിലെ താഴ്ന്ന ഭാഗങ്ങളിൽ ജലനിരപ്പ് ഉയരുകയാണ്. ബണ്ടിന്റെ വെച്ചൂർ ഭാഗത്തുള്ള കായൽ മേഖലയിലെ പുൽ കെട്ടുകളും പായലും നീരൊഴുക്ക് പൂർണ്ണമായും തടഞ്ഞ് അടിഞ്ഞിരിക്കുന്നത്. 

ഇതോടെ വെച്ചൂർ മേഖലയിലടക്കം ജലനിരപ്പ് ഉയരാൻ തുടങ്ങിയതാണ് ആശങ്കയാവുന്നത്. പുൽക്കെട്ടുകൾ നീക്കാൻ അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ കൂടുതൽ പ്രദേശങ്ങളിൽ വെള്ളത്തിൽ മുങ്ങുന്ന ഗുരുതര സ്ഥിതിയാണ് പ്രദേശത്ത് ആശങ്കയാകുന്നത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000648976-1.jpg)