> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിലെ തിരുന്നാളിന് നാളെ കൊടിയേറും
- URL: https://www.vaikomvartha.com/thirunalinu-kottiyeerrun-thalayolaparambu/
- Published: 2026-04-23T13:44:09.000Z
- Updated: 2026-04-23T13:44:09.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെന്റ്‌ ജോർജ് പള്ളിയിലെ തിരുന്നാളിന് നാളെ കൊടിയേറും. ഇടവക മധ്യസ്ഥനായ ഗീവർഗീസ് സഹദായുടെ തിരുനാളിനാണ് കൊടിയേറുന്നത്. നാളെ രാവിലെ5.30ന് ആരാധനയും 6 മണിക്ക് വിശുദ്ധ കുർബാന നടക്കും. വൈകിട്ട് 5ന് ജപമാലക്ക് ശേഷം 5.30 നാണ് കൊടിയേറ്റ്. ഇടവക വികാരി റവ.ഫാ. സേവ്യർ ആവള്ളിലിൻ്റെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്. തുടർന്ന് അസിസ്റ്റന്റ് വികാരി റവ. ഫാ. ആൽജോ കളപ്പുരയ്ക്കൽ കാർമ്മിനായി കുർബാന, ലദീഞ്ഞുനൊവേന നടക്കും ശനിയാഴ്ച രാവിലെ 5.30ന് ആരാധനയും 6 മണിക്കു 9 മണിക്കും വിശുദ്ധ കുർബാന, ലദീഞ്ഞ്, നിത്യ സഹായ മാതാവിന്റെ നൊവേന ചടങ്ങൾ നടക്കും. വൈകിട്ട് 5നാണ് ആഘോഷമായ ദിവ്യബലി.പ്രസംഗം, നൊവേന എന്നിവ റവ.ഫാ. ജോഷി കളപറമ്പത്തിൻ്റെ കാർമ്മികത്വത്തിൽ നടക്കും. റവ.ഫാ. ജോസഫ് മേച്ചേരി പ്രസംഗിക്കും. തുടർന്ന് ടൗൺ ചുറ്റി പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശിർവാദവും നടക്കും. തിരുനാൾ ദിനമായ ഞയറാഴ്ച രാവിലെ 5.30നും 7നും 9.30നും വിശുദ്ധകുർബാന ഉണ്ടാകും. വൈകിട്ട് 5ന് ആഘോഷമായ തിരുനാൾ കുർബാന കാർമികൻ റവ.ഫാ.ആന്റണി പള്ളിപ്പാട്ടിൻ്റെ നേതൃത്വത്തിൽ നടക്കും. റവ.ഫാ . അസ്സിൻ തൈപ്പറമ്പിൽ പ്രസംഗിക്കും. തുടർന്ന് ടൗൺ ചുറ്റി പ്രദക്ഷിണവും സ്നേഹവിരുന്നും ഉണ്ടാകും. തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ സിബി വടക്കേ മയ്യോട്ടിൽ, ട്രസ്‌റ്റിമാരായ റിൻസൺ പന്നിക്കോട്ടിൽ, തങ്കച്ചൻ കളമ്പുകാട്ട്, കേന്ദ്ര സമിതി വൈസ് ചെയർമാൻ ജോയ് അരയത്തേൽ എന്നിവർ അറിയിച്ചു.