> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മയക്കുമരുന്നല്ല, ഫുട്ബോളും മഴയുമാണ് ലഹരി! വടക്കേനട സ്കൂളിൽ വേറിട്ട ലഹരിവിരുദ്ധ സന്ദേശം
- URL: https://www.vaikomvartha.com/thoofan-vaikom-newd/
- Published: 2026-07-03T12:50:45.000Z
- Updated: 2026-07-03T12:50:45.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: മയക്ക് മരുന്ന് ലഹരി വേണ്ട ഫുട്ബോൾ ലഹരി മതിയെന്ന ലഹരിവിരുദ്ധ സന്ദേശമോതി വേൾഡ് കപ്പ് ലഹരിയുമായി വൈക്കം വടക്കേനട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഫുട്ബോൾ പ്രദർശന പരിപാടി നടന്നു. തൂഫാൻ ലഹരി വിരുദ്ധ പ്രചരണ ഭാഗമായി സ്കൂളിൽ നടന്ന പരിപാടിക്ക് മുൻസിപ്പൽ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ ആദ്യ പന്തു തട്ടി. എന്നാൽ മഴചതിച്ചതോടെ പരിപാടിയിലെ ഫുട്സാൽ ചാമ്പ്യൻഷിപ്പു നടത്താനായില്ല. പിന്നെ മയക്ക് മരുന്ന് ലഹരിയില്ല ഫുട്ബോളും മഴയും ലഹരിയാണ് എന്ന് കാണിച്ച് വിദ്യാർത്ഥികളുടെ ഒരു ഫുട്ബോൾ പ്രദർശനമായി അത് മാറി. 

റോളർ സ്കേറ്റിംഗ്, ഫുട്ബോൾ, ഹോക്കി എന്നി സ്പോർട്ട്സ് ഇനങ്ങളിൽ 34 സംസ്ഥാന തല താരങ്ങൾ വടക്കേനട സ്കൂളിലുണ്ട്. മഴയായതോടെ പരിപാടിയിലെ ഫുട്സാൽ മത്സരവും മുടങ്ങി. ഫുട്ബോളിൻ്റെ ചെറിയ രൂപമായ ഫുട്സാലിൽ അഞ്ച് കളിക്കാരാണ് ഉള്ളത്. ഫുട്ബോളിൻ്റെ തുടക്ക പരിശീലനമാണ് ഫുട്സാൽ. വാർഡ് കൗൺസിലർ ഡി. രഞ്ജിത് കുമാറും സ്കൂൾ പി.ടി.എ ഭാരവാഹികളും അദ്ധ്യാപകരും ഈ ലഹരി വിരുദ്ധ ഫുട്ബോൾ ലഹരി പരിപാടിയിൽ പങ്കെടുത്തു.