> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കത്ത് അയ്യങ്കാളി തൊഴിലുറപ്പ് വേതന വിതരണം പൂർത്തിയായി
- URL: https://www.vaikomvartha.com/thozilurappu-padhathi/
- Published: 2026-08-19T05:53:59.000Z
- Updated: 2026-08-19T07:44:31.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്കു വേതനം വിതരണം ചെയ്തു. ഓണത്തിന് മുമ്പായി വേതന മായി നൽകാനുള്ള 51,60,756 (അൻപത്തി ഒന്ന് ലക്ഷത്തി അറുപതിനായിരത്തി എഴുന്നൂറ്റി അൻപത്തി ആറു രൂപ) യാണ് നഗരസഭ തൊഴിലാളികളുടെ അക്കൗണ്ട് വഴി നൽകിയത്. ഇതോടെ 27 ദിവസത്തെ വേതനമായ 10,044 രൂപ വീതമാണ് ഓരോ തൊഴിലാളിക്കും കിട്ടിയത്. ഓണത്തിന് മുമ്പായി നഗരസഭ മുൻകൈയെടുത്താണ് തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന വിതരണം സാധ്യമാക്കിയതെന്ന് നഗരസഭ ചെയർപേഴ്സൺ അബ്ദുൾസലാം റാവുത്തർ അറിയിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000667989-3.jpg)