> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തിരുപുരത്ത് അഷ്ടമംഗലപ്രശ്‌ന പരിഹാരകർമ്മങ്ങളും അഷ്ടബന്ധ കലശവും
- URL: https://www.vaikomvartha.com/tirupuram-temple/
- Published: 2026-05-03T07:10:35.000Z
- Updated: 2026-05-03T07:10:35.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Vaikom Featured 1

തലയോലപ്പറമ്പ്: മേജർ തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 5 മുതൽ 14 വരെ അഷ്ടമംഗലപ്രശ്‌ന പരിഹാരകർമ്മങ്ങളും അഷ്ടബന്ധ കലശവും നടക്കും. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ, തന്ത്രി മനയത്താറ്റുമന ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ.

**പ്രതിഷ്ഠാദിനം:** 7ന് രാവിലെ തിലഹോമം, ഉച്ചയ്ക്ക് 12:30ന് പ്രസാദമൂട്ട്.

**അഷ്ടബന്ധ സ്ഥാപനം;** 14ന് രാവിലെ 8:13നും 10:24നും ഇടയിലുള്ള മുഹൂർത്തത്തിൽ. തുടർന്ന് ബ്രഹ്മകലശാഭിഷേകം, മഹാപ്രസാദമൂട്ട്.

**പ്രധാന ചടങ്ങുകൾ:**  5 ന് രാവിലെ 8.30 ന് ന്മൃത്യുഞ്ജയഹോമം, വൈകിട്ട് 5.30ന് മഹാസുദർശന ഹോമം, വൈകിട്ട് 5.30ന് ഭഗവത്സേവ, 7ന് വൈകിട്ട് 5.30ന് ഭഗവത്സേവ, അഷ്ടബന്ധകലശക്രിയകൾ, 13ന് രാവിലെ 7.30ന് തത്വ ഹോമവും കലശപൂജയും. ഭക്തജനങ്ങൾക്ക് കലശങ്ങൾ വഴിപാടായി സമർപ്പിക്കാനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.