> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വൈക്കം എം.എൽ.എ ഓഫീസ് സന്ദർശിച്ചു
- URL: https://www.vaikomvartha.com/tiruvanchoor-radhakrishnan-vaikom-mla-office/
- Published: 2026-06-26T16:37:50.000Z
- Updated: 2026-06-26T16:37:50.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Latest News, Kottayam

വൈക്കം: കെ. ബിനിമോൻ വൈക്കത്തെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ഇവിടുത്തെ എല്ലാപ്രശ്നങ്ങൾക്കും പരിഹാരം കണ്ട് നല്ല ജനപ്രതിനിധിയാകുമെന്നും ജനങ്ങളുടെ ഹൃദയം കവരുമെന്നും നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. 

കഴിഞ്ഞദിവസം വൈക്കം നഗരത്തിൽ പോലീസ് സ്റ്റേഷന് സമീപം തുറന്ന വൈക്കം എം.എൽ.എ ഓഫീസ് സന്ദർശിക്കാൻ എത്തിയതായിരുന്നു നിയമസഭാ സ്പീക്കർ. ഇന്ന് വൈകിട്ട് ബിനിമോന്റെ ഓഫീസിലെത്തിയ സ്പീക്കറെ കോൺഗ്രസ് പ്രവർത്തർ സ്വീകരിച്ചു. നഗരസഭാ ചെയർമാൻ അബ്ദുൽസലാം റാവുത്തർ, കെ.പി.സി.സി നിർവ്വാഹക സമിതി അംഗം മോഹൻ ഡി. ബാബു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി.ഡി ഉണ്ണി, ഡി.സി.സി സെക്രട്ടറി വി.വി. പ്രസാദ് എന്നിവരും നഗരസഭ അംഗങ്ങളും സ്പീക്കറെ സ്വീകരിക്കാനെത്തിയിരുന്നു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000591424-17.jpg)