> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തിര്യംപള്ളി ഭദ്രകാളി സര്‍പ്പദൈവ ക്ഷേത്രത്തില്‍ കളമെഴുത്തും സര്‍പ്പ പാട്ടും
- URL: https://www.vaikomvartha.com/tirynplllli-bhdrkaalli-srppdaiv-ksseetrttil-kllmellluttun-srpp-paattttun/
- Published: 2026-02-17T13:55:29.000Z
- Updated: 2026-02-17T13:55:29.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: ഉദയനാപുരം കരേത്തറ, മുണ്ടുകാട്, തിര്യംപള്ളി ഭദ്രകാളി സര്‍പ്പദൈവ ക്ഷേത്രത്തില്‍ മാര്‍ച്ച് 2,3,4,5 തിയതീകളില്‍ കളമെഴുത്തും സര്‍പ്പംപാട്ടും നടത്തും. 2 ന് വൈകിട്ട് 9 ന് മുത്തപ്പനും പിതൃക്കള്‍ക്കും ദാഹം വെപ്പ് നടക്കും. 3 ന് രാവിലെ 7 ന് ഉഷപൂജ, ഭസ്മക്കളം, 12 ന് അന്നദാനം, വൈകിട്ട് 7 ന് ദീപാരാധന, 7.30 താലപ്പൊലി, നവീന കൈകൊട്ടിക്കളി, നാഗരാജാവിന്റെയും, നാഗയക്ഷിയമ്മയുടെയും പൊടിക്കളം എന്നിവ നടക്കും. 4 ന് രാവിലെ 7 ന് ഉപദേവത പൂജ, നാഗരാജാവിന്റെ പൊടിക്കളം, 12 ന് അന്നദാനം, വൈകിട്ട് 5.30 താലപ്പൊലി, രാത്രി 9 ന് മുടിയാട്ടം തുടര്‍ന്ന് കുഴിനാഗത്തിന്റെ പൊടിക്കളവും നടക്കും. 5-ാം ദിവസം രാവിലെ അഭിഷേകം, ഗണപതിഹോമം, പറ നാഗത്തിന്റെ കൂട്ടക്കളം, 12 ന് അന്നദാനം, വൈകിട്ട് 8 ന് വലിയ ഗുരുതി തുടര്‍ന്ന് നടയടപ്പും നടക്കും. 7-ാം പൂജ മാര്‍ച്ച് 12 ന് നടക്കും. രാവിലെ പൊങ്കാല സമര്‍പ്പണം, 11 ന് അന്നദാനം, വൈകിട്ട് 6.30 ദേശതാലപ്പൊലി, 8 ന് പൊതുയോഗം, 9 ന് മുത്തപ്പനും പിതൃക്കള്‍ക്കും ദാഹം വെയ്പ്പ് എന്നിവയും നടക്കും.