> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തലയോലപ്പറമ്പിൽ വയോധികയുടെ മാല പൊട്ടിച്ച സംഭവം: ഇതര സംസ്ഥാനക്കാരൻ പിടിയിൽ
- URL: https://www.vaikomvartha.com/tlyoolpprrmpi-vyoodhikyutte-maal-potttticc-snbhvn-itr-snsthaankkaar-pittiyi/
- Published: 2026-10-11T09:22:32.000Z
- Updated: 2026-10-12T01:21:02.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News

തലയോലപ്പറമ്പ്: പാലം കടവിൽ 72 കാരിയുടെ സ്വർണ്ണമാല പൊട്ടിച്ച് കടക്കാൻ ശ്രമിച്ച ഇതര സംസ്ഥാനക്കാരനെ തലയോലപ്പറമ്പ് പോലീസ് പിടികൂടി. പാലാംകടവിൽ തന്നെ കൂട്ടമായി ഇതര സംസ്ഥാനക്കാർ താമസിക്കുന്ന ഇടത്തെ പ്രായപൂർത്തിയാകാത്ത ആളാണ് ഇന്ന് രാവിലെ 10 മണിക്ക് കിഴക്കേ കൊച്ചേത്ത് സരളകുമാരിയുടെ മാല വലിച്ചു പറിച്ചത്. 

തുരുത്തേൽ റോഡിൽ ചിറ്റേഴം കാണിക്ക മണ്ഡപത്തിന് സമീപമാണ് സംഭവം. ക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് വന്ന വയോധികയുടെ കഴുത്തിനു കുത്തിപ്പിടിച്ച് മാല പൊട്ടിക്കുകയായിരുന്നു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000754358.jpg)

അമർജിത്ത് ചൗദരി

ബംഗാൾ സ്വദേശിയായ അമർജിത് ചൗദരിയെന്ന 18 കാരനാണ് രണ്ട് പവൻ ഒരു ഗ്രാം വരുന്ന മാല ഒരു ഗ്രാം വരുന്ന മാലയാണ് പൊട്ടിച്ചത്. ചൂടിയിരുന്ന കുടയടക്കം വച്ച് വയോധിക ചെറുക്കാൻ ശ്രമിച്ചെങ്കിലും കഴുത്തിനു കുത്തിപ്പിടിച്ച് പിന്നിൽ നിന്ന് മാല പൊട്ടിച്ച് കടക്കുകയായിരുന്നു. തുടർന്ന് താമസസ്ഥലത്തേക്ക് കടന്ന ഇയാളെ നാട്ടുകാർ വളയുകയും ഉടൻ സ്ഥലത്ത് എത്തിയ തലയോലപ്പറമ്പ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735761-6.jpg)

ഇന്നലെ വൈകിട്ട് ആറുമണിയോടെ സമാന രീതിയിൽ ഇയാൾ മറ്റൊരു 70 കാരിയുടെയും മാല പൊട്ടിക്കാൻ ശ്രമിച്ചിരുന്നു. ചിറമറ്റം പാറക്കൽ റോഡിൽ കുഴിക്കാട്ടിൽ കാവിൽ വിളക്ക് വച്ച് മടങ്ങുകയായിരുന്ന കോമള എന്ന 70 കാരിയുടെ മാലയാണ് ഇന്നലെ പൊട്ടിക്കാൻ ശ്രമിച്ചത്. ഇയാളുടെ പക്കലുള്ള രേഖ പ്രകാരം പ്രായപൂർത്തിയായിട്ടില്ല എന്നാണ് പോലീസ് പറഞ്ഞത്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പോലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. പ്രതിയെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയി.