> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തന്ത്രി രാജീവരുടെ ജാമ്യ കേസിൽ വിധി 18ന്
- URL: https://www.vaikomvartha.com/tntri-raajiivrutte-jaamy-keesi-vidhi-18n/
- Published: 2026-02-10T12:13:21.000Z
- Updated: 2026-02-10T12:13:21.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Thiruvananthapuram

തിരുവനന്തപുരം: ശബരിമല സ്വർണ്ണ തട്ടിപ്പ് കേസിൽ തന്ത്രി രാജീവരുടെ ജാമ്യ കേസിൽ വിധി 18ന്. കേസിലെ വാദം പൂർത്തിയായി. ജാമ്യത്തെ എതിർത്ത് എസ്.ഐ.ടി റിപ്പോർട്ട് നൽകി. തന്ത്രിയ്ക്ക് പോറ്റിയുമായി 2004 മുതൽ ബന്ധം ഉണ്ടെന്ന് റിപ്പോർട്ട്. തന്ത്രിക്ക് 2.05 കോടിയും ഭാര്യയുടെ പേൽ 62 ലക്ഷവും ബാങ്ക് ഡിപ്പോസിറ്റ് ഉണ്ടെന്നും റിപ്പോർട്ടിൽ. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും നിക്ഷേപം. ബന്ധുക്കളുടെ അടക്കം സാമ്പത്തിക വിവരങ്ങൾ റിപ്പോർട്ടിലുണ്ട്. തന്ത്രിയുടെ സാമ്പത്തിക വിവരങ്ങൾ അടക്കം കാണിച്ചാണ് ജാമ്യത്തെ അന്വേഷണസംഘം എതിർക്കുന്നത്. അതേസമയം കൊടിമര പുനപ്രതിഷ്ഠ കേസിൽ അന്വേഷണത്തിന് വിജിലൻസ് സംഘത്തെ നിയോഗിച്ചു. പ്രാഥമിക അന്വേഷണത്തിന് അഞ്ചംഗ സംഘത്തെയാണ് നിയോഗിച്ചത്. ഡി.വൈ.എസ്പി സി.എസ്. ഹരി അന്വേഷണ ഉദ്യോഗസ്ഥാനാണ്. സംഘത്തിൽ മൂന്ന് സി.ഐമാരും ഉണ്ട്. ഒരു മാസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകാനാണ് കോടതി പറഞ്ഞിരിക്കുന്നത്.