> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തൃശൂര്‍ സ്വരാജ് റൗണ്ടില്‍ പുലിക്കളി ആവേശം; 9 സംഘങ്ങളിലായി പുലികള്‍ നഗരം കീഴടക്കി
- URL: https://www.vaikomvartha.com/trissur-news-2/
- Published: 2026-08-29T15:35:34.000Z
- Updated: 2026-08-29T15:35:33.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Thrissur

തൃശ്ശൂർ: ഓണാഘോഷങ്ങളുടെ ഭാഗമായി തൃശൂർ നഗരത്തെ ഉത്സവപ്പറമ്പാക്കി മാറ്റിയ പുലിക്കളിയിൽ 9 സംഘങ്ങളിലായി നാൽപ്പതോളം കലാകാരന്മാർ അണിനിരന്നു. സ്വരാജ് റൗണ്ടിലും പരിസരങ്ങളിലും തടിച്ചുകൂടിയ ആയിരക്കണക്കിന് കാണികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് വിവിധ ദേശങ്ങളിൽ നിന്നുള്ള പുലിക്കളി സംഘങ്ങൾ നഗരത്തിലൂടെ ചുവടുവെച്ചു. ചെണ്ടമേളങ്ങളുടെയും തകിലിന്റെയും താളത്തിനൊത്തുള്ള പുലികളുടെ ചുവടുകളും വർണ്ണാഭമായ നിശ്ചലദൃശ്യങ്ങളും കാണികളെ ഒരുപോലെ വിസ്മയിപ്പിച്ചു. കേരളത്തിന്റെ തനതായ ഈ നാടൻകലാരൂപത്തെ കൺകുളിർക്കെ കാണാൻ ഒട്ടനവധി വിദേശവിനോദസഞ്ചാരികളും തൃശൂർ നഗരത്തിലേക്ക് എത്തിയിരുന്നു.