> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തൃശൂർ പൂരത്തിന്റെ ആചാരപരമായ ചടങ്ങുകൾ നടത്തണം: പാറമേക്കാവ് ദേവസ്വം
- URL: https://www.vaikomvartha.com/trissurpuram-update/
- Published: 2026-04-22T14:06:59.000Z
- Updated: 2026-04-22T14:06:59.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Thrissur

തൃശൂർ: തൃശൂർ പൂരത്തിന്റെ ആചാരപരമായ ചടങ്ങുകൾ നടത്തണമെന്ന് പാറമേക്കാവ് ആഘോഷ കമ്മിറ്റിയുടെ തീരുമാനം. കുടമാറ്റമടക്കാനുള്ള ചടങ്ങുകൾ നടത്തണം. 2026ൽ അപകടം ഉണ്ടായിട്ടും പൂരം നടന്നുവെന്നും പാറമേക്കാവ് ദേവസ്വം. വെടിക്കെട്ട് ഒഴിവാക്കാനും തീരുമാനം. വെടിക്കെട്ട് ഒഴിവാക്കി സിംബോളിക്കായി മാത്രം നടത്തി പിന്നീട് വെടികോപ്പുകൾ നശിപ്പിക്കണമെന്നും ആവശ്യം. നാളെ രാവിലെ പത്തരയ്ക്ക് കളക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ തീരുമാനം അറിയിക്കുമെന്ന് പാറമേക്കാവ് ദേവസ്വം അറിയിച്ചു. അനുവാദപ്രകാരമുള്ള കരാറുകാരാണ് വെടിക്കോപ്പുകൾ നിർമ്മിച്ചത്. അത് സീൽ ചെയ്ത നടപടി പുന: പരിശോധിക്കണമെന്നും പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടു.