> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ജവാൻ മദ്യം 'സ്കോച്ച്' ആക്കി മാറ്റി വിൽപന: തിരുവനന്തപുരത്ത് ഒരാൾ പിടിയിൽ
- URL: https://www.vaikomvartha.com/trivandram-nees/
- Published: 2026-07-30T16:29:49.000Z
- Updated: 2026-07-30T16:29:49.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Latest News, Thiruvananthapuram

തിരുവനന്തപുരം: ജവാൻ മദ്യം സ്‌കോച്ചാക്കി വ്യാജമദ്യം നിർമ്മിച്ചയാൾ പിടിയിൽ. കുറഞ്ഞ മദ്യങ്ങൾവാങ്ങി, വിലയേറിയ സ്കോച്ച് ഇനത്തിൽപ്പെട്ട മദ്യമെന്ന പേരിലായിരുന്ന വിൽപന. ഈ കേന്ദ്രമാണ് എക്സൈസ് കണ്ടെത്തിയത്. ഈഞ്ചക്കൽ സ്വദേശി ഹാഷിം സുൽഫിക്കറിനെയും എക്സൈസ് പിടികൂടി. വിലകുറഞ്ഞ മദ്യം ഉപയോഗിച്ച് ബ്ലാക്ക് ലേബൽ, ഷിവാസ് റീഗൽ തുടങ്ങിയ ബ്രാൻഡുകളുടെ വ്യാജനാണ് സുൽഫിക്കർ നിർമിച്ചിരുന്നത്.  
ബവ്കോയിൽ നിന്നാണ് ജവാൻ ഉൾപ്പെടെ വില കുറഞ്ഞ മദ്യങ്ങൾ വാങ്ങിയിരുന്നത്. അതിൽ എസൻസും മറ്റു സാമഗ്രികളും കലക്കി വിലകൂടിയ മദ്യത്തിന്റെ കുപ്പിയിൽ നിറച്ച് ലേബലും ഓട്ടിച്ചായിരുന്നു സുൽഫിക്കറിൻ്റെ ഒറിജിനലിനെ വെല്ലുന്ന വ്യാജമദ്യം കച്ചവടം. ഇയാളുടെ വീടിന്റെ കിടപ്പുമുറിയിൽനിന്ന് 14 ലീറ്റർ വ്യാജ മദ്യവും ബവ്കോയിൽ നിന്നു വാങ്ങിയ ആറര ലീറ്റർ മദ്യവും പിടിച്ചെടുത്തു. തിരുവനന്തപുരം എക്സൈസ് എൻഫോഴ്സസ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്‌ഡ് നടത്തി സംഭവം പൊക്കിയത്.