> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ കാപ്പ കേസ് ഹൈക്കോടതി റദ്ദാക്കി
- URL: https://www.vaikomvartha.com/trivandram-news-7/
- Published: 2026-10-06T09:55:31.000Z
- Updated: 2026-10-06T09:55:31.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തിരുവനന്തപുരം: വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതനുമേൽ ചുമത്തിയിരുന്ന കാപ്പ കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. കാപ്പ ചുമത്തിയത് രാഷ്ട്രീയപ്രേരിതമാണെന്നും, ബി.ജെ.പിയുടെ ഭൂരിപക്ഷം ഇല്ലാതാക്കാൻ സി.പി.എമ്മും കോൺഗ്രസും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് സുഗതന്റെ അറസ്റ്റെന്നും ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ഭാര്യ നൽകിയ ഹർജിയാണ് കോടതി അംഗീകരിച്ചത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-13.jpg)

വട്ടിയൂർക്കാവ് പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട സുഗതനെതിരെ മനഃപൂർവമല്ലാത്ത നരഹത്യാശ്രമം, അതിക്രമം തുടങ്ങിയ വിവിധ കേസുകൾ നിലവിലുണ്ട്. കാപ്പാ കേസ് റദ്ദാക്കിയത് സുഗതനും സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തിനും വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.