> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തിരുവനന്തപുരത്ത് പോലീസുകാർ തമ്മിലടി
- URL: https://www.vaikomvartha.com/trivandrum-police/
- Published: 2026-04-02T13:12:12.000Z
- Updated: 2026-04-02T13:12:12.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Thiruvananthapuram

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസും പോലിസും തമ്മിലടി. പൊലിസ് ആസ്ഥാനത്തിന് മുന്നിൽ പൊലിസുകാർ തമ്മിലടിച്ചത്. പൊലിസ് ആസ്ഥാനത്ത് ഗാർഡ് ഡ്യൂട്ടി ചെയ്യുന്ന പൊലിസുകാരൻ മ്യൂസിയം സ്റ്റേഷനിലെ പൊലിസുകാരനെ മർദ്ധിച്ചതായാണ് പരാതി. മ്യൂസിയം സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ വിശാഖിനാണ് മർദ്ദനമേറ്റത്. വിശാഖ് വി.ഐ.പി ഡ്യൂട്ടിക്കെത്തിയതാണ്. ഗാർഡ് ഡ്യുട്ടിയിലെ പൊലിസുകാരൻ കിരണിൻ്റെ അമ്മയുടെ കാർ തടഞ്ഞ് മാറ്റിയിടാൻ ട്രാഫിക് ഡ്യൂട്ടിയിലുളള പൊലിസുകാരൻ ആവശ്യപ്പെട്ടതാണ് പ്രകോപത്തിന് കാരണമായതെന്നാണ് വിവരം. അമ്മയെ ചീത്തവിളിച്ചെത്തും കിരൺ പറയുന്നു. കിരൺ എന്ന പൊലിസുകാരനെതിരെയാണ് പരാതി. മർദ്ദനമേറ്റ പൊലിസുകാരൻ വിശാഖ് മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകി.