> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ടി.വി. പുരം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ  ലഹരി വിരുദ്ധ പരിപാടി
- URL: https://www.vaikomvartha.com/tti-vi-purn-gv-hy-sekknrrrri-skuulli-lhri-viruddh-pripaatti/
- Published: 2026-02-25T11:31:29.000Z
- Updated: 2026-02-25T11:31:29.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ടി.വി. പുരം: ജില്ലാ പഞ്ചായത്തിൻ്റെ ലഹരി വിരുദ്ധ പരിപാടിയായ വന്ദനം 2025-26 ൻ്റെ ഭാഗമായി ടി.വി. പുരം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ലഹരി ഉപയോഗത്തിനെതിരായുള്ള ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഷാഹിന ബീഗം, പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ജിജോ ഗർവാസിസ്, ഫാത്തിമ, സബിത, വിപിൻകുമാർ, റുബീന, സേതുലക്ഷ്മി എന്നിവർ നേതൃത്വം നൽകി. മിന്നു ജോർജ് ബോധവത്കരണ ക്ലാസ്സ്‌ എടുത്തു.