> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നടുറോഡിലെ കുഴിയിൽ ടിപ്പർ ലോറി താഴ്ന്നു
- URL: https://www.vaikomvartha.com/tv-puram-news/
- Published: 2026-07-26T04:30:28.000Z
- Updated: 2026-07-26T06:33:46.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ടി.വി. പുരം തിരുത്തല്ലി റോഡിൽ നടുറോഡിലെ വലിയ കുഴിയിൽ ടിപ്പർ ലോറി താഴ്ന്ന് അപകടം. ഇന്ന് രാവിലെ 8.30-ഓടെയായിരുന്നു സംഭവം. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000633426.jpg)

ഭാരവുമായി വന്ന ടിപ്പർ ലോറിയുടെ പിൻചക്രങ്ങളാണ് റോഡിന് നടുവിലുണ്ടായിരുന്ന കുഴിയിലേക്ക് പെട്ടെന്ന് താണുപോയത്. തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സമുണ്ടായി. അപകടത്തെ തുടർന്ന് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/07/1000616255-67.jpg)

റോഡിൻ്റെ ശോചനീയാവസ്ഥയെക്കുറിച്ച് മുൻപും പരാതികൾ ഉയർന്നിരുന്നതായി നാട്ടുകാർ പറയുന്നു. റോഡിലെ കുഴികൾ അടച്ച് ഗതാഗതം പുനഃസ്ഥാപിക്കാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.