> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു
- URL: https://www.vaikomvartha.com/u-a-e-news-vaikom/
- Published: 2026-11-03T09:34:40.000Z
- Updated: 2026-11-03T09:34:40.000Z
- Author: എസ്. സതീഷ്കുമാർ
- Tags: Main News, Breaking News

അജ്മാൻ: വൈക്കംകാരുടെ യു.എ.ഇ യിലെ കൂട്ടായ്മയായ വിനിക്സിന്റെ വൈക്കത്തഷ്ടമി ഓണോത്സവം -2026 കേരള പിറവി ദിനത്തിൽ നടന്നു. കേരളപിറവി ദിനത്തിൽ രാവിലെ നടത്തിയ വർണ്ണാഭമായ ഘോഷയാത്രയോടു കൂടി തുടങ്ങിയ ആഘോഷം വൈക്കം എം.എൽ.എ. കെ. ബിനിമോൻ ഉദ്ഘാടനം ചെയ്തു. അജ്മാനിലെ അൽതല്ല ഹാബിറ്റാറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ ആയിരുന്നു ആഘോഷം നടന്നത്. വൈക്കത്തിന്റെ സമഗ്ര വികസന ലക്ഷ്യം മുൻ നിർത്തി വികസിത വൈക്കം-വികസിത കേരളം-വികസിത ഭാരതം എന്ന സുവനീർ ചടങ്ങിൽ പ്രകാശനം ചെയ്തു. 

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വൈക്കത്തുകാരായ വ്യക്തികൾക്കും ബിസിനസ്സ് സംരംഭകർക്കും വിനിക്സിന്റെ ആദരവ് നൽകി. ദേശീയ പുരസ്‌കാരം നേടിയ ഗായിക വൈക്കം വിജയലക്ഷ്മിക്ക് പ്രത്യേക അവാർഡ് ദാനവും നടത്തി. വിനിക്സിന്റെ കലാകാരന്മാർ അവതരിപ്പിച്ച കലാ പരിപാടികളും ഓണസദ്യയും വിളമ്പിയായിരുന്നു ആഘോഷം. പ്രസിദ്ധ പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ നടന്ന സംഗീത നിശയോട് കൂടിയായിരുന്നു ആഘോഷ പരിപാടികൾക്ക് സമാപനമായത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/11/1000796656.jpg)

ഇരുപത്തിനാല് വർഷമായി യു.എ.ഇയിൽ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറ സാന്നിദ്ധ്യമായ സംഘനയാണ് വിനിക്സ്. വിനിക്സ് പ്രസിഡന്റ്‌ പ്രദീപ് കുറുപ്പ്, സെക്രട്ടറി ടി.കെ രാജു മേവെള്ളൂർ, ട്രഷറർ ഹരീഷ് രാജപ്പൻ, പ്രോഗ്രാം കൺവീനർ ലതാ സുനിൽ, കൾച്ചറൽ കമ്മിറ്റി കൺവീനർ സുഭാഷ്, സ്പോൺസർഷിപ് കമ്മിറ്റി ചെയർമാൻ ദിലീപ് വൈക്കം എന്നിവരാണ് പരിപാടികൾക്ക് നേതൃത്വമായത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/11/1000794310-2.jpg)