> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉദയനാപുരത്ത് വീടുകളിൽ അപരാജിത ചൂർണം പുകച്ചു
- URL: https://www.vaikomvartha.com/uday/
- Published: 2026-08-17T05:34:01.000Z
- Updated: 2026-08-17T05:44:11.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ഉദയനാപുരം: പഞ്ചായത്തിലെ വീടുകളിൽ അപരാജിത ചൂർണം പുകയ്ക്കൽ നടന്നു. വെള്ളപ്പൊക്കത്തിന് ശേഷം പഞ്ചായത്തിലെ വീടുകൾക്കും സ്ഥാപനങ്ങൾക്കും പരിസരത്ത് മലിനജലം കെട്ടിക്കിടന്ന് ജലജന്യ രോഗം പടർന്നു പിടിക്കുന്ന ഒഴിവാക്കുന്നതിനു വേണ്ടിയാണ് അപരാജിത ചൂർണ്ണം പുകച്ചത്. പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരമാണ് ഒരേ സമയം പഞ്ചായത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും അപരാജിത ചൂർണ്ണം പുകയ്ക്കൽ പരിപാടി നടന്നത്. പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡണ്ട് കെ.ജി രാജു നിർവഹിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000656505-6.jpg)

പടിഞ്ഞാറേക്കര കുടുംബം സൗഹൃദ വേദി പ്രവർത്തകർ ചിറയ്ക്കൽ ബിജുവിൻ്റെ വസതിയിൽ ഒത്തുകൂടിയാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.  
ശ്രീവിദ്യ കല്ലുങ്കൽ , രാജു മുക്കത്ത്, രാമഭദ്രൻ മുടക്കാലിൽ, പീതാംബരൻ കണിയാർ കുഴി, ബാലചന്ദ്രൻ ചിറയ്ക്കൽ പ്രസാദ് പള്ളിയം പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.