> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉദയനാപുരം എഫ്.എച്ച്.സിയിൽ ഓണാഘോഷം: പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജു ഉദ്ഘാടനം ചെയ്തു
- URL: https://www.vaikomvartha.com/udayaapouram-f-h-c/
- Published: 2026-08-21T11:36:07.000Z
- Updated: 2026-08-21T14:26:38.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഉദയനാപുരം ഫാമിലി ഹെൽത്ത് സെൻ്ററിലെ ജീവനക്കാരുടേയും ആശാ പ്രവർത്തകരുടേയും ഓണാഘോഷം നടന്നു. ആശുപത്രിപ്രവർത്തനത്തിന് തടസ്സമില്ലാതെയായിരുന്നു ഓണാഘോഷം നടത്തിയത്. ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷ ത്തിന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു തുടക്കം കുറിച്ചു. പഞ്ചായത്തംഗം വി. ബിൻസ്, മെഡിക്കൽ ഓഫീസർ ഡോ. അലക്സ് തോമസ്സ്, ഡോ. അരുൺ, ഡോ. അർച്ചന, ലതാ ബൈജു, എം.ഡി സുനി, കെ.പി രാജേഷ്, പി .ദിവ്യ, കെ.ഓമന എന്നിവർ ഓണാഘോഷങ്ങൾക്ക് നേതൃത്വം നൽകി. ജീവനക്കാരുടെ വിവിധ ഓണകലാപരിപാടികളും നടന്നു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000660425-11.jpg)