> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉദയനാപുരം കൃഷി ഭവൻ്റെ പച്ചക്കറി സ്റ്റാളിൻ്റെ പ്രവർത്തനം തുടങ്ങി
- URL: https://www.vaikomvartha.com/udayaapouram-news-13/
- Published: 2026-08-24T02:00:57.000Z
- Updated: 2026-08-24T02:00:57.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഓണക്കാലത്ത് വിപണിയിൽ നിന്ന് 30% വരെ വില കുറച്ച് കർഷകരിൽ നിന്നും ഹോർട്ടികോർപ്പിൽ നിന്നും പച്ചക്കറിയും ഏത്തക്കുലകളും സമാഹരിച്ച് വില്പന നടത്തുന്ന ഉദയനാപുരം കൃഷി ഭവൻ്റെ പച്ചക്കറി സ്റ്റാളിൻ്റെ പ്രവർത്തനം തുടങ്ങി. ഓണക്കാലത്ത് വിപണിയിൽ സജീവമായി ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് സ്റ്റാളിൻ്റെ പ്രവർത്തനം. പച്ചക്കറി സ്റ്റാൾ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു ഉദ്ഘാടനം ചെയ്തു. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000666744-3.jpg)

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ, കൃഷി ഡപ്യൂട്ടി ഡയറക്ടർ റെജി മോൾ പഞ്ചായത്ത് അംഗങ്ങളായ കെ. ദീപേഷ്, ജസീനാ ഷാജുദ്ദീൻ, വി.ബിൻസ്, അഭിജിത്ത് ചായപ്പള്ളി, സൗമ്യാ സനിഷ് പി.ആർ ദേവലാൽ, ആജിഷാ ഉദയകുമാർ, കൃഷി ഓഫീസർ ആർ. സിദ്ധാർത്ഥ്, കൃഷി അസ്സിസ്റ്റൻ്റ് സുധീർ, രമാദേവി തുടങ്ങിയവരും പങ്കെടുത്തു.