> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉദയനാപുരം പഞ്ചായത്തിലെ പ്രഥമ അദ്ധ്യാപകരെ ആദരിച്ചു
- URL: https://www.vaikomvartha.com/udayaapouram-news-16/
- Published: 2026-09-05T11:48:20.000Z
- Updated: 2026-09-05T11:48:20.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ഉദയനാപുരം: ദേശീയ അദ്ധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് ഉദയനാപുരം പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെ പ്രഥമ അദ്ധ്യാപകർക്കും ആദരം. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജുവിൻ്റെ നേതൃത്വത്തിൽ അദ്ധ്യാപകരെ പൊന്നാട അണിയിച്ചാദരിച്ചു. അക്കരപ്പാടം, നേരേ കടവ്, ഓളി, ഇരുമ്പുഴിക്കര, വാഴമന, പടിഞ്ഞാറേക്കര, വൈക്കപ്രയാർ, വല്ലകം എന്നീ സ്കൂളിലെ പ്രഥമ അദ്ധ്യാപകരാണ് ആദരം ഏറ്റുവാങ്ങിയത്. ആധുനിക കാലത്തിൻ്റെ എല്ലാ വെല്ലുവിളികളേയും ഏറ്റെടുത്ത് പുതിയ തലമുറയെ വാർത്തെടുക്കുന്ന മഹത്തായ സേവനം ചെയ്യുന്ന അദ്ധ്യാപകരുടെ മഹത്വം എടുത്തുകാട്ടുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു പറഞ്ഞു. സുജമോൾ വല്ലകം സ്കൂൾ, അനിതാ ഡി. നായർ ഒളിസ്കൂൾ, പ്രമീളാ ദേവി പടിഞ്ഞാറക്കര സ്കൂൾ, ഇ.ആർ നടേശൻ അക്കരപ്പാടം സ്കൂൾ, കെ. ദീപ ഇരുമ്പൂഴിക്കര സ്കൂൾ, ബി. ഉഷ വൈക്കപ്രയാർ സ്കൂൾ, അഞ്ജലി രാമചന്ദ്രൻ നേരേകടവ് സ്കൂൾ, സവിത കുഞ്ഞുമണി വാഴമന സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലെ പ്രഥമ അദ്ധ്യാപകരെയാണ് ആദരിച്ചത്.