> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വളർത്തു നായ്ക്കൾക്ക് പഞ്ചായത്ത് ലൈസൻസ് നിർബന്ധമാക്കുന്നു
- URL: https://www.vaikomvartha.com/udayaapouram-news-17/
- Published: 2026-09-11T02:13:06.000Z
- Updated: 2026-09-12T16:53:57.000Z
- Author:  Vaikom Vartha News Desk
- Tags: Main News

വൈക്കം: ഉദയനാപുരം പഞ്ചായത്തിൽ വളർത്തുനായ്ക്കൾക്ക് പഞ്ചായത്തിന്റെ ലൈസൻസ് നിർബന്ധമാക്കുന്നു. പഞ്ചായത്തിൽ തെരുവ്നായ്ക്കളുടെ ശല്യവും ആക്രമണവും രൂക്ഷമായതോടെയാണ് പഞ്ചായത്തിന്റെ നടപടി. ബ്ലോക്ക് അടിസ്ഥാനത്തിൽ സുപ്രീം കോടതി വിധിക്കനുസൃതമായി എം.ബി.സി ക്യാമ്പുകൾ തുടങ്ങുന്നതിന് പഞ്ചായത്ത് ആവശ്യമായ ഫണ്ട് അനുവദിക്കും. കഴിഞ്ഞ ദിവസങ്ങളിൽ തെരുവുനായ ആക്രമണത്തിൽ  
രണ്ടു പശുക്കൾ ചത്ത സാഹചര്യത്തിൽ ഇന്നുമുതൽ അടിയന്തിരമായി തെരുവ് നായ്ക്കൾക്കും വളർത്തുനായ്ക്കൾക്കും പേവിഷബാധയ്ക്കെതിരായ വാക്സിനേഷൻ നൽകാനും തീരുമാനമായി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000688804-9.jpg)

നായകളെ വിദദ്ധ പരിശീലനം ലഭിച്ച ടീം നാട്ടുകാരുടെ സഹായത്തോടെ പിടികൂടി കുത്തിവെയ്‌പ്പ് എടുക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു അറിയിച്ചു. വളർത്തുനായകൾക്ക് മുഴുവൻ നിർബ്ബന്ധമായും വീട്ടുകാർ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുകയും പഞ്ചായത്തിൽ നിന്നും ലൈസൻസ് എടുക്കുകയും ചെയ്യണം. തെരുവ് നായകളുടെ കടിയേറ്റ് ചത്ത പശുക്കളുടെ ഉടമസ്ഥർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്തും. ഇക്കാര്യത്തിൽ ജില്ലാ കളക്ടറുടെ ഭാഗത്തു നിന്നും മുൻകൈ പ്രവർത്തനം ഉണ്ടാവണംഎന്നും പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു അറിയിച്ചു.