> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉദയനാപുരത്ത് പേവിഷ പ്രതിരോധ വാക്സിനേഷൻ തുടങ്ങി
- URL: https://www.vaikomvartha.com/udayaapouram-news-18/
- Published: 2026-09-11T13:40:48.000Z
- Updated: 2026-09-11T13:40:48.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഉദയനാപുരം പഞ്ചായത്തിൽ തെരുവ് നായ്ക്കൾക്കും വളർത്തു നായ്ക്കൾക്കുമുള്ള പേവിഷ പ്രതിരോധ മരുന്ന് കുത്തിവെയ്പ്പിന് തുടക്കമായി. തെരുവ് നായ് ശല്യം രൂക്ഷമാവുകയും രണ്ടു പശുക്കൾ പേവിഷ ബാധയേറ്റ് മരിച്ചത് സ്ഥിരീകരിച്ചതിൻ്റെ സാഹചര്യത്തിലുമാണ് നടപടി. അടിയന്തിര പ്രാധാന്യത്തോടെ 18 വാർഡുകളിലേയും മുഴുവൻ നായ്ക്കൾക്കും കുത്തിവെയ്പ്പ് എടുക്കാനാണ് ശ്രമം. ഇതിനാവശ്യമായ വാക്സിൻ ലഭ്യമാക്കി. ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജി. രഞ്ജിത്ത്, വെറ്റനറി ആശുപത്രി മെഡിക്കൽ ഓഫീസർ ധന്യാ എസ്. രാജൻ എന്നിവർ ഇന്ന് നടന്ന വാക്സിനേഷൻ നടപടികൾക്ക് നേതൃത്വം നൽകി.