> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നവീകരിച്ച സ്ക്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
- URL: https://www.vaikomvartha.com/udayaapouram-news-19/
- Published: 2026-09-12T13:26:14.000Z
- Updated: 2026-09-12T13:26:14.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഉദയനാപുരം പഞ്ചായത്ത് ഓളി സർക്കാർ യു.പി സ്കൂളിൻ്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു. ഒൻപത് ലക്ഷം രൂപ മുടക്കി പഞ്ചായത്ത് നവീകരിച്ച കെട്ടിടം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജുവാണ് തുറന്ന് കൊടുത്തത്. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000702971-7.jpg)

5 ലക്ഷം രൂപ സ്കൂൾ കെട്ടിടത്തിൻ്റെ വയറിങ് ജോലികൾക്ക് വേണ്ടി അനുവദിച്ചതായി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു അറിയിച്ചു. വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ കഴിയുന്ന സാഹചര്യ മൊരുക്കാനാണ് പഞ്ചായത്തിൻ്റെ ശ്രമം. പി.ടി.എ പ്രസിഡൻ്റ് നവാസ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ, ജനപ്രതിനിധികളായ കെ. ദീപേഷ്, അജിതാ മധുക്കുട്ടൻ, പി.ഡി. ജോർജ്, ആജിഷാ ഉദയകുമാർ, അഭിജിത്ത് ചായപ്പള്ളി, പ്രധാന അദ്ധ്യാപിക അനിതാ ഡി. നായർ, ഷീനാ മോൾ തുടങ്ങിയവരും പങ്കെടുത്തു