> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പി.വി. വിശ്വനാഥൻ അനുസ്‌മരണ സമ്മേളനം നാളെ
- URL: https://www.vaikomvartha.com/udayaapouram-news-23/
- Published: 2026-09-23T13:12:13.000Z
- Updated: 2026-09-23T13:14:10.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: അന്തരിച്ച വൈക്കത്തെ മുതിർന്ന കോൺഗ്രസ്സ് നേതാവ് പി.വി. വിശ്വനാഥൻ അനുസ്‌മരണ സമ്മേളനം നാളെ ഉദയനാപുരം നാനാടത്ത് നടക്കും. മുൻമന്ത്രി കെ. ബാബു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈക്കം ആശ്രമം സ്‌കൂളിലെ പ്രഥമാദ്ധ്യാപകനായിരുന്ന പി.വി. വിശ്വനാഥൻ രാഷ്ട്രീയ രംഗത്ത് കോൺഗ്രസ്സിന്റെ വൈക്കം നിയോജക മണ്‌ഡലം പ്രസിഡൻ്റ്, ഡി.സി.സി. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, കെ.പി.സി.സി. അംഗം എന്നീ നിലകളിലും ട്രേഡ് യൂണിയൻ രംഗത്ത് ഹെലോഡ് വർക്കേഴ്സ് യൂണിയൻ, കയർ വർക്കേഴ്‌സ് യൂണിയൻ, മത്സ്യമാർക്കറ്റ് ലോഡിംഗ് & അൺലോഡിംഗ് വർക്കേഴ്സ് യൂണിയൻ, ലൈം ഷെൽ വർക്കേഴ്‌സ് യൂണിയൻ, അയൺ & സ്റ്റീൽ വർക്കേഴ്സ് യൂണിയൻ സംഘടനകൾക്കും നേതൃത്വം നൽകിയിരുന്നു. വിജാഗിരി ഫാക്ട‌റിയിലെ തൊഴിലാളികളെ പിരിച്ചു വിട്ടപ്പോൾ ദീർഘനാൾ നടത്തിയ നിരാഹാര സത്യാഗ്രഹത്തിലൂടെ ലഭ്യമായ നഷ്ടപരിഹാര തുകകൊണ്ട് തൊഴിലാളികളുടെ സഹകരണസംഘം അയൺ & സ്റ്റീൽ വർക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ച് ശ്രദ്ധ നേടിയ വ്യക്തിയാണ് പി.വി. വിശ്വനാഥൻ. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000720434-4.jpg)

സംസ്ഥാന ബാംബൂ കോർപ്പറേഷൻ ഡയറക്‌ടർ ബോർഡ് മെമ്പർ, വൈക്കം അർബ്ബൻ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, വൈക്കം കയർ മാറ്റ്സ് & മാറ്റിങ്ങ്സ് പ്രസിഡൻ്റ്, അയൺ & സ്റ്റീൽ വർക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് എന്നീ ഔദ്യോഗിക തലങ്ങളിലും പ്രവർത്തിച്ചിരിന്നു. നാളെ വൈകിട്ട് 4.30 ന് നാനാടം ആതുരാശ്രമം സ്കൂൾ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ഡി. ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ കെ. ബിനിമോൻ എം.എൽ.എ. അനുസ്മരണ പ്രസംഗം നടത്തും. മുനിസിപ്പൽ ചെയർപേഴ്‌സൺ അബ്ദുൾസലാം റാവുത്തർ, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് പി.ഡി. ഉണ്ണി, ഡി.സി.സി. ജനറൽ സെക്രട്ടറി അക്കരപ്പാടം ശശി എന്നിവരും പങ്കെടുക്കും. ഉദയനാപുരംമണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്