> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉദയനാപുരം പഞ്ചായത്തിൽ 'മാലിന്യരഹിത പുതുയുഗ പഞ്ചായത്ത്' ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു
- URL: https://www.vaikomvartha.com/udayaapouram-news-24/
- Published: 2026-09-25T12:17:16.000Z
- Updated: 2026-09-25T12:17:16.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ ജനവിഭാഗങ്ങളെ ഏകോപിപ്പിച്ച് പങ്കാളിത്വം ഉറപ്പാക്കി മാലിന്യരഹിത പുതുയുഗ പഞ്ചായത്ത് എന്ന ക്യാമ്പയിൻ്റെ ലോഗോ പുറത്തിറക്കി. ഉദയനാപുരം പഞ്ചായത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന കാമ്പയിനിൻ്റെ ലോഗോ ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജുവാണ് പ്രകാശനം ചെയ്ത്. ഈ കാലയളവിൽ മാലിന്യ സംസ്കരത്തിനായുള്ള വിവിധ പദ്ധതികൾ പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കും. ഒരോ പ്രദേശത്തേയും പ്രധാന മാലിന്യ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തിയാണ് നടപടി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000723016-4.jpg)

വൃത്തിയാക്കിയ സ്ഥലത്ത് വീണ്ടും മാലിന്യം തള്ളാതിരിക്കാനുള്ള സംവിധാനവും ഒരുക്കും. പരിസ്ഥിതി സൗഹൃദ പൊതുശുചിമുറികളും കാമ്പയിനിൻ്റെ ഭാഗമായി സ്ഥാപിക്കും. സാനിട്ടറി മാലിന്യ ബിന്നുകൾ എല്ലാവീടുകൾക്കും നൽകുന്നതും ഇനോക്കുലം ജൈവ വള നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കുന്നതും കാമ്പയിനിൻ്റെ ഭാഗമായി നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു അറിയിച്ചു. ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ പഞ്ചായത്ത് അംഗങ്ങളായ ജസീനാ ഷാജുദ്ദീൻ, കെ. ദീപേഷ്, അജിതാ മധുക്കുട്ടൻ, ഷൈലജാ സതീശൻ, സൗമ്യാ സനിഷ്, പഞ്ചായത്ത് അസി. സെക്രട്ടറി ജയേഷ്, ബിജു മോൻ, പ്രജിത എന്നിവരും പങ്കെടുത്തു.